ബാംഗ്ളൂരു :കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും.ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.
രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
ഡൽഹിയിലെത്തിയ ഡി.കെ ശിവകുമാർ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണെന്ന് ഡി.കെ ശിവകുമാർ തന്നെ പ്രതികരിച്ചിരുന്നു.
ഇതിനിടെ താൻ രാജി ഭീഷണി മുഴക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും ഡി.കെ പറഞ്ഞു-
പാർട്ടി അമ്മയാണ്. തീരുമാനമെന്തായാലും പാർട്ടിക്കൊപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.