വിവാഹംരാജകീയ പ്രൗഢിയോടെ : സിദ്ധാർഥ് മൽഹോത്ര – കിയാര വിവാഹ വീഡിയോ

രാജകീയ പ്രൗഢിയോടെ കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരം സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹവിഡിയോ പുറത്ത്. ജയ്സാൽമീറിലെ സൂര്യഗാർ കൊട്ടാരത്തിൽ ഹൈന്ദവ ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹം നടന്നത്.

Advertisements

ഹൽദി, സംഗീത് ചടങ്ങുകൾ തിങ്കളാഴ്ച കഴിഞ്ഞിരുന്നു. കൊട്ടാരത്തിൽ വെച്ചു തന്നെ വിവാഹ ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേര്‍ഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

അടുത്ത ആഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി ആഡംബര വിവാഹ സൽക്കാരം സംഘടിപ്പിക്കും.100-150 അതിഥികളാകും ചടങ്ങിൽ പങ്കെടുക്കുക.

കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പ​ങ്കെടുത്തു.

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി അവസാനമെത്തിയ ചിത്രം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.