പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ്; പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത്

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

Advertisements

ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ ഫോട്ടോകള്‍ക്ക് ഒപ്പമാണ് സിദ്ധാർത്ഥ്, അദിതിയ്ക്ക് ആശംസ ആയിച്ചത്. ‘എന്റെ ജീവിതം. പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിദ്ധാർത്ഥ് കുറിച്ചത്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 16ന് ആയിരുന്നു അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും’, എന്നാണ് വിവാഹ വിവരം പങ്കിട്ട് ഇരുവരും കുറിച്ചിരുന്നത്. 2021ല്‍ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തില്‍ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകള്‍ വന്നു. ശേഷം ഇവർ ലിവിംഗ് റിലേഷനില്‍ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2006ല്‍ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയില്‍ എത്തുന്നത്.

ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. ഇതിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ അദിതി നായികയായി എത്തി. തമിഴ് , തെലുങ്ക് , ഹിന്ദി തുടങ്ങി ഭാഷാ സിനിമകളില്‍ സജീവമായി തുടരുന്ന നടനാണ് സിദ്ധാർത്ഥ്. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും അറിയപ്പെടുന്ന സിദ്ധാർത്ഥ്, നിലപാടുകള്‍ തുറന്നു പറഞ്ഞ് പലപ്പോഴും വാർത്തകള്‍ ഇടം നേടാറുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.