ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ട​ൻ സിദ്ദിഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ട​ൻ സി​ദ്ദീ​ഖി​ന് സു​പ്രീം​കോ​ട​തിയിൽ നിന്ന് മുൻ‌കൂർ ജാമ്യം. ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ ബെഞ്ചാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. നേരത്തെ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ എത്തിയത്. സിദ്ദിഖിന് ജാമ്യം നൽകുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സർക്കാരിന്റെയും തടസഹർജിയും കോടതിയിൽ എത്തിയിരുന്നു.

Advertisements

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. പിന്നാലെ എയർപോർട്ടിൽ ഉൾപ്പെടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

Hot Topics

Related Articles