കോട്ടയം :ജനങ്ങളെ വെല്ലുവിളിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കി സിൽവർ ലൈൻ പദ്ധതി നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ വിഭലശ്രമം അവസാനിപ്പിക്കുന്നതു വരെ പ്രധിരോധത്തിന്റെ മുൻ നിരയിൽ യുഡിഎഫ് ഉണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ പറഞ്ഞു. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വച്ചുള്ള സിൽവർ ലൈൻ പദ്ധതി നടപ്പാക്കു നുള്ള സർക്കാരിന്റെ ഗൂഡ നീക്കം ശമ്പരി മല സ്തി വേശന വിഷയത്തിൽ സർക്കാർ മുട്ടുമടക്കിയതു പോലെ പിൻ വലിയേണ്ടിവരും എന്നും സതീശൻ പറഞ്ഞു. യു ഡി എഫ് മദ്യ മേഘ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അധ്യക്ഷത വഹിച്ചു. ആൻറണി എംപി , മോൻസ് ജോസഫ് എം എൽ എ ,പി സി വിഷ്ണുനാഥ് എം എൽ എ സജി മഞ്ഞക്കടമ്പിൽ , ജോസി സെബാസ്റ്റ്യൻ, സലിം പി മാത്യു ,അസീസ് ബഡായി ,പി എ സലിം , ടോമി കല്ലാനി ഫിലിപ്പ് ജോസഫ് , മുണ്ടക്കയം സോമൻ , ഗ്രേസമ്മ മാത്യു , പി.ആർ സോന, റഫീക്ക് മണിമല, ഫീൽസൺ മാത്യു,
ഷംസുധീൻ , എ സുരേഷ് കുമാർ , മോഹൻ കെ നായർ ,എം ജെ ജേക്കബ്, കെറ്റി ജോസഫ് , പി എം സലിം,കെ.എ. പീറ്റർ , ബാബു ജോസഫ് , ജയിസൺ ജേസഫ് , അബ്ദുൾ കരിം മുശ്ലിയാർ, എന്നിവർ പ്രസംഗിച്ചു.
മെയ് 13-14 – 15 – 16 തിയതികളിലായി സിൽ ലൈൻ വിരുദ്ധ പ്രചരണ ജാഥ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.