കോട്ടയം: പരിസ്ഥിതിയാഘാത പഠനം പോലും നടത്താതെ ലാഭാക്കൊതിമൂത്ത് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് വേണ്ടാത്ത സിൽവർ ലൈൻ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടു.
ഈ ദുരന്തപദ്ധതി പോലീസിനെ ഉപയോഗിച്ച് ഗുണ്ടായിസത്തിലൂടെ നടപ്പിലാക്കാനുള്ള പിണറായി സർക്കാരിന്റെ പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ യു.ഡി.എഫ് ജനങ്ങൾക്കൊപ്പം പ്രതിരോധത്തിന് രംഗത്തിറങ്ങുമെന്നും അദ്ധേഹം പറഞ്ഞു. യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻമന്ത്രി കെ.സി.ജോസഫ് , ജോയി എബ്രഹാം , ജോസഫ് വാഴക്കൻ , ജോസി സെബാസ്റ്റ്യൻ, പി.എ.സലിം, ജോഷി ഫിലിപ്പ്, വി.ജെ.ലാലി, പി.ആർ .സോന, ഗ്രേസമ്മ മാത്യു, ഫിലിപ്പ് ജോസഫ്, റഫീക്ക് മണിമല,റ്റി.സി. അരുൺ, സാജു എം.ഫിലിപ്പ്, ബാബു കുട്ടൻചിറ,കെ.റ്റി. ജോസഫ്,തമ്പി ചന്ദ്രൻ, മദൻലാൽ, പി.എം. സലിം,മുണ്ടക്കയം സോമൻ, പ്രമോദ്, കുര്യൻ പി.കുര്യൻ, മാത്തുക്കുട്ടി പ്ലാത്താനം, ജേക്കബ് കുര്യക്കോസ്,ജോർജ് പുളിങ്കാട്, സെബാസ്റ്റ്യൻ ജോസഫ് ,എന്നിവർ പ്രസംഗിച്ചു.
പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് ഡിസംബർ 12 ന് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും കോട്ടയം കളക്ട്രേറ്റിലേയ്ക്ക് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.
പ്രസ്തുത സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.