ഇന്ന് സ്മാർട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഭൂരിഭാഗവും ഡ്യുവല്‍ സിം ഉപയോഗിക്കുന്നതിനാല്‍, സിം കാർഡ് വില്‍പ്പനയും വർദ്ധിച്ചിട്ടുണ്ട്.ഇത്തരത്തില്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സിം കാർഡുകള്‍ എടുക്കാൻ കഴിയുന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യതയും കൂടുതലാണ്.ചിലപ്പോള്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ സിം കാർഡ് തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടാകാം. ആധാർ വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സിം കാർഡ് സ്വന്തമാക്കുന്നത്. അതിനാല്‍, ഓരോ വ്യക്തിയും നിർബന്ധമായും തങ്ങളുടെ പേരില്‍ എത്ര സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കണം.മൊബൈല്‍ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതല്‍, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈല്‍ കണക‍്ഷൻ മറ്റൊരു ടെലികോം കമ്ബനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തില്‍ നിങ്ങള്‍ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്.
തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടല്‍ സന്ദർശിച്ച് നിങ്ങളുടെ പേരില്‍ എത്ര സിമ്മുകള്‍ സജീവമാണെന്ന് എളുപ്പത്തില്‍ പരിശോധിക്കാനാകും. സഞ്ചാര സാഥി പോർട്ടല്‍ (tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം.tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കില്‍ sancharsaathi.gov.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. സിറ്റിസണ്‍ സെൻട്രിക് സേവനങ്ങളില്‍ ടാപ്പ് ചെയ്യുക. അതിന് ശേഷം “Know Your mobile connections” എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ കണക്ഷനെ കുറിച്ച് പരിശോധിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ആദ്യം 10 അക്ക മൊബൈല്‍ നമ്പർ നല്‍കി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് വരുന്ന ഒടിപി നല്‍കുക. തുടർന്ന് വിശദാംശങ്ങള്‍ സ്ക്രീനില്‍ കാണിക്കും. നിങ്ങളുടെ പേരില്‍ എത്ര കാർഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്പർ കണ്ടെത്തിയാല്‍, അത് തടയാനും കഴിയും.