സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇവരുടെ നാലു മക്കളും. യുട്യൂബ് ചാനലുകളിലും പതിവായി ഇവർ വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. സഹോദരി സിമിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിന്ധു കൃഷ്ണ പുതിയ വ്ളോഗിൽ പറയുന്നത്. സഹോദരിയെക്കുറിച്ച് സബ്സ്ക്രൈബേഴ്സിലൊരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു.
സഹോദരി ജനിക്കുന്നതിനു മുൻപ് തനിക്ക് ഒരു അനുജൻ ഉണ്ടായിരുന്നു എന്നും ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം ആ സഹോദരനെ തനിക്ക് നഷ്ടപ്പെടുകയായിരുന്നുവെന്നും സിന്ധു കൃഷ്ണ പറയുന്നു. ആശുപത്രിക്കാർ കത്രിക ഉപയോഗിച്ചതിലെ പിഴവ് മൂലം ടെറ്റ്നസ് പോലുള്ള അവസ്ഥ വന്നാണ് സഹോദരൻ മരിച്ചതെന്നും സിന്ധു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”എന്നേയും സിമിയേയും കൂടാതെ അമ്മയ്ക്ക് മറ്റൊരു കുഞ്ഞ് കൂടി ഉണ്ടായിരുന്നു. എനിക്ക് ഒന്നര വയസുള്ളപ്പോഴാണ് ആ കുഞ്ഞ് പിറന്നത്. ഒരു ആൺകുട്ടിയായിരുന്നു. പക്ഷെ ആറോ ഏഴോ ദിവസം മാത്രമെ ആ കുട്ടി ജീവിച്ചുള്ളൂ. ഈ അറിവെല്ലാം അമ്മ പറഞ്ഞ് കേട്ടുള്ളതാണ്. ആ കുട്ടി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ എനിക്ക് പിന്നീട് ഒരു അനിയത്തിയെ കിട്ടുമായിരുന്നില്ല. ആ സമയത്ത് പലർക്കും രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടായിരുന്നില്ല. അപൂർവമായി മാത്രമേ മൂന്ന് കുട്ടികളൊക്കെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സിമിയെ എനിക്ക് കിട്ടിയതിൽ ഞാൻ സന്തോഷവതിയാണ് ”, സിന്ധു പറഞ്ഞു.
”ഞാൻ യുകെജിയിൽ പഠിക്കുമ്പോഴാണ് സിമി ജനിച്ചത്. അന്ന് അച്ഛൻ വിദേശത്തായിരുന്നു. ഞാനും സിമിയും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. അപ്പച്ചിയും ഞാനുമാണ് സിമി ജനിച്ചപ്പോൾ അമ്മക്ക് കൂട്ട് നിന്നത്. സിമിയെ ഓവറായി കെയർ ചെയ്യുന്ന സദോഹരിയായിരുന്നു ഞാൻ. ഊട്ടിയിൽ എനിക്കൊപ്പം പഠിക്കാൻ സിമിയെയും ചേർത്തപ്പോൾ അവളെ കുളിപ്പിച്ചിരുന്നത് വരെ ഞാനായിരുന്നു. മൂന്നാം ക്ലാസ് മുതലാണ് അവളും ഞാനും ഒരു സ്കൂളിൽ പഠിച്ച് തുടങ്ങിയത്. ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് വളരെ പെട്ടന്ന് സിമിക്ക് പൊക്കം വെച്ചു. അത് ഒരു സമയത്ത് തന്റെ ഈഗോയെ വല്ലാതെ ബാധിച്ചിരുന്നു”, സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു.