“ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയി ; അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; വാർത്തകൾ വാസ്തവ വിരുദ്ധം”; ഗായിക കൽപ്പനയുടെ മകൾ

ഴിഞ്ഞ ദിവസം ആണ് ​ഗായിക കൽപ്പന രാഘവേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വിവരം. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് കൽപനയുടെ മകൾ ദയാ പ്രസാദ് പ്രഭാകർ. അമ്മ ഉറക്ക ​ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Advertisements

“അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അമ്മ പൂർണ ആരോ​ഗ്യവതിയാണ്. സുഖം പ്രാപിച്ചിട്ടുണ്ട്. അമ്മ എന്നും സന്തോഷവതിയും ആരോഗ്യവതിയും തന്നെ ആയിരിക്കും. അവരൊരു ഗായികയാണ്. നിലവിൽ പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി. ഇതേ തുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ​ഗുളിക കഴിച്ച് വരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ​ഗുളികയുടെ അളവ് കൂടിപ്പോയി. അല്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്”, എന്നാണ് ദയ പറഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കല്‍പ്പനയെ കണ്ടെത്തുക ആയിരുന്നു. രണ്ട് ദിവസമായിട്ടും കല്‍പ്പന വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റ് സെക്യൂരിറ്റിയെ അയല്‍ക്കാര്‍ വിവരം അറിയിക്കുക ആയിരുന്നു. പിന്നാലെ പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറുകയും കല്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 5ലെ വിജയിയായ കല്പന പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ്. അഞ്ച് വയസു മുതല്‍ സംഗീത രംഗത്ത് സജീവമായ കല്പന ഇളയരാജ, എആർ റഹ്മാൻ തുടങ്ങി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജസ് ആയി കല്‍പ്പന സജീവമാണ്. 

Hot Topics

Related Articles