സർ.. ഞങ്ങളെ അന്വേഷിക്കേണ്ട.. ! ഞങ്ങൾ പ്രണയിക്കുന്നവർക്കൊപ്പം നാളെ സ്‌റ്റേഷനിലെത്തും; കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ യുവതികൾ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഒളിച്ചോടിയതാണെന്നു തുറന്നു പറഞ്ഞു; പെൺകുട്ടികൾ നാളെ സ്റ്റേഷനിലെത്തുമെന്നറിയിച്ചതോടെ പൊലീസിനും ആശ്വാസം

ഈരാറ്റുപേട്ടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: സർ.. ഞങ്ങളെ അന്വേഷിക്കേണ്ട.. ഞങ്ങൾ നാളെ രാവിലെ തന്നെ സ്‌റ്റേഷനിലെത്തും. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ 22 ഉം, 24 ഉം വയസുള്ള പെൺകുട്ടികളാണ് പൊലീസ് സ്റ്റേഷനിൽ തങ്ങൾ ചൊവ്വാഴ്ച രാവിലെ എത്തുമെന്നു അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പൂഞ്ഞാർ, ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിനു ലഭിച്ചത്. ഇതിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേ തുടർന്ന്, ബന്ധുക്കളും പൊലീസും അന്വേഷണം നടത്തുകയായിരുന്നു.

Advertisements

ഇതിനിടെയാണ് പെൺകുട്ടികൾ തിങ്കളാഴ്ച വൈകിട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് തങ്ങൾ പ്രണയിക്കുന്ന പുരുഷന്മാർക്കൊപ്പമുണ്ടെന്നും, ചൊവ്വാഴ്ച രാവിലെ തിരികെ എത്തുമെന്നും അറിയിച്ചു. പൊലീസ് നടത്തിയ പരിശോധയിൽ ഒരാൾ പാലക്കാടും, മറ്റൊരാൾ കൊല്ലത്തുമുണ്ടെന്നും കണ്ടെത്തി. ഇരുവരോടും ചൊവ്വാഴ്ച രാവിലെ സ്‌റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും പ്രായപൂർത്തിയായ യുവതികൾ ആയതിനാൽ പൊലീസ് ഇരുവരെയും ഇഷ്ടപ്പെട്ടവർക്കൊപ്പം വിട്ടയക്കാൻ മാത്രമേ പൊലീസിനും സാധിക്കൂ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കി പൊലീസ് തുടർ നടപടികൾ സ്വീകരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ യുവതികൾ സ്റ്റേഷനിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി രണ്ടു യുവതികളും കൊല്ലത്തും പാലക്കാട്ടും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നു കണ്ടെത്തിയാൽ നിയമപരമായി പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.