തുടര്‍ച്ചയായ ഇരുപതാം ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷൻ; ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി “സിതാരെ സമീൻ പര്‍” ; ഇതു വരെ വാരിയത് കോടികൾ

ആമിര്‍ ഖാൻ നായകനായി വന്ന ചിത്രം ആണ് സിതാരെ സമീൻ പര്‍. സമീപകാല പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയോടെയാണ് ആമിര്‍ ഖാൻ ആരാധകര്‍ സിതാരെ സമീൻ പര്‍ കാണാനെത്തിയത്. എന്നാല്‍ സിതാരെ സമീൻ പര്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. തുടര്‍ച്ചയായ ഇരുപതാം ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ സിതാരെ സമീൻ പര്‍ ആഗോള ബോക്സ് ഓഫീസില്‍ 235.35 കോടി രൂപ നേടി എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

Advertisements

ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിതാരെ സമീൻ പര്‍ എത്തിച്ചിരിക്കുന്നത്. സിതാരെ സമീൻ പര്‍ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീൻ പറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിതാരെ സമീൻ പര്‍ സംവിധാനം ചെയ്‍തിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് മുമ്പ് വന്ന ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നുന്നു അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Hot Topics

Related Articles