ജയ്പൂർ : രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ഘോഷയാത്രയില്‍ പങ്കെടുക്കവേ 15-ല്‍ അധികം കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ കുട്ടികളെ എം.ബി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കുൻഹാദി തെർമല്‍ ഇന്റർസെക്ഷന് സമീപമായിരുന്നു അപകടം. കോട്ടയില്‍നിന്നുള്ള എം.പിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർളയും സംസ്ഥാന ഊർജവകുപ്പുമന്ത്രി ഹീരാലാല്‍ നാഗറും ആശുപത്രിയിലെത്തി.
Advertisements