ഛത്തീസ്ഗഢിലെ ആറ് ജില്ലകളിലെ പഠനം ആശങ്കാജനകം; കുഴൽക്കിണർ ജലത്തിൽ കൂടിയ അളവിൽ യുറേനിയം സാന്നിധ്യം കണ്ടെത്തി

ദില്ലി: ഛത്തീസ്ഗഢിലെ ആറ് ജില്ലകളിലെ കുഴല്‍ക്കിണർ ജലത്തില്‍ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് വിദഗ്ധ സംഘത്തിന്‍റെ പഠനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററില്‍ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കിണറുകളില്‍ കണ്ടെത്തിയത്. പലയിടത്തും ലിറ്ററിന് 30 മൈക്രോഗ്രാം എന്ന പരിധിയേക്കാള്‍ കൂടുതലാണ്. കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് വർധിക്കുന്നത് കാൻസർ, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു.

Advertisements

2017ലാണ് ലിറ്ററില്‍ 6 മൈക്രോഗ്രാമില്‍ കൂടരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചത്. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങള്‍ പരിധിയിലും കൂടുതല്‍ യുറേനിയത്തിന്റെ അളവ് കുടിവെള്ളത്തില്‍ കണ്ടെത്തിയത് ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം, ജൂണില്‍ ഭാഭാ ആറ്റോമിക് റിസർച്ച്‌ സെൻ്റർ നടത്തിയ പഠനത്തില്‍ ലിറ്ററിന് 60 മൈക്രോഗ്രാം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോഡ്, കവർധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്ബിളുകളുടെ പരിശോധനയില്‍ യുറേനിയത്തിൻ്റെ അളവ് ലിറ്ററിന് 100 മൈക്രോഗ്രാമില്‍ കൂടുതലാണെന്ന് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലോദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു സാമ്ബിളില്‍ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറില്‍ നിന്നുള്ള മറ്റൊരു സാമ്ബിളില്‍ 106 മൈക്രോഗ്രാമും കണ്ടെത്തി. ആറ് ജില്ലകളിലെ ശരാശരി ലിറ്ററിന് 86 മുതല്‍ 105 മൈക്രോഗ്രാം വരെയാണെന്നും കെമിസ്ട്രി വിഭാഗം ചെയർ ഡോ. സന്തോഷ് കുമാർ സാർ സ്ഥിരീകരിച്ചു. ബിഐടി ശാസ്ത്രജ്ഞർ ആറ് ജില്ലകളില്‍ നിന്ന് ആറ് ചതുരശ്ര കിലോമീറ്റർ പരിധിയില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു.

Hot Topics

Related Articles