കോഴിക്കോട്: വടകര ജില്ല ആശുപത്രിയിലെ സ്റ്റീല്‍ വേലിക്കുള്ളില്‍ കുടുങ്ങിയ ആറു വയസുകാരിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ആറു വയസുകാരിയുടെ തല സ്റ്റീല്‍ ബാരിയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെ സ്റ്റീല്‍ വേലിക്കിടയിലാണ് കുട്ടിയുടെ തല കുടുങ്ങിയത്.
കുട്ടി കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കുടുങ്ങിപോയത്. മാതാവിനൊപ്പം ആശുപത്രിയിലെത്തിതായിരുന്നു കുട്ടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷ സേനയും പൊലീസും ചേർന്നാണ് രക്ഷിച്ചത്. സ്റ്റീല്‍ വേലി മുറിച്ചു മാറ്റിയായിരുന്നു രക്ഷാപ്രവർത്തനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരമണിക്കൂറിലേറെ നേരം കുട്ടി കുടുങ്ങിക്കിടന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തല കുടുങ്ങിയത് പരിഭ്രാന്തിയും ആശങ്കയും ഉണ്ടാക്കിയെങ്കിലും ഫയര്‍ഫോഴ്സിന്റെ ഇടപെടലിലൂടെയാണ് കുട്ടിയെ സുരക്ഷിതമായി സ്റ്റീല്‍ വേലിക്കുള്ളില്‍ നിന്ന് പുറത്തെടുക്കാനായത്.