കൊച്ചി: കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനത്തിന് പിന്നാലെ മരിച്ച കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകള്‍ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.
കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്.
രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം തുടരുകയാണെന്നാണ് അറിയിച്ചത്. ശ്വാസം മുട്ടിച്ച് കൊന്നതെന്ന സംശയമുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.