കണ്ടത് പഴയ എന്നെ തന്നെ; ഇപ്പോഴത്തെ മാറ്റത്തിന് കാരണം…; സ്കിൻ സീക്രട്ട് പറഞ്ഞ്  നടി അമൃത നായർ

കാലങ്ങളായി മലയാള ടെലിവിഷൻ മേഘലയിൽ സജീവമായി നിൽക്കുന്ന താരമാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയർ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വ്ലോ​ഗിലും സജീവമായ അമൃത തന്റെ ചെറിയ വലിയ കാര്യങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്കിൻ സീക്രട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

Advertisements

പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറി എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെന്ന് അമൃത നായർ പറയുന്നു. പലരും ഗ്ലൂട്ടാത്തയോണിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും എല്ലാവർക്കുമുള്ളൊരു മറുപടിയാണിതെന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എട്ട്, ഒൻപത് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോസ് ആണ് നിങ്ങൾ പലയിടത്തും കണ്ടിട്ടുള്ളത്. അന്നൊന്നും സ്കിൻ കെയർ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫിനാൻഷ്യൽ ബാക്​ഗ്രൗണ്ടില്ലായിരുന്നു. അതേപറ്റി പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയിൽ വന്നതിന് ശേഷമാണ് ഗ്ലൂട്ടാത്തയോണിനെ കുറിച്ചൊക്കെ അറിയുന്നത്. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ റിസല്‍ട്ടുണ്ടാവും. 

നല്ല മാറ്റം വരും. ഫെയ്‌സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റും നല്ലതാണ്. ഗ്ലൂട്ടാത്തയോൺ എട്ട്, ഒൻപ് മാസമായി ഞാൻ ഉപയോ​ഗിക്കുന്നുണ്ട്. അമ്മയും ഇത് കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എനിക്ക് വന്ന മാറ്റമാണ് പറയുന്നത്. അത് കഴിച്ചാൽ പത്ത്, ഇരുപത് ദിവസം കൊണ്ട് ഒരുമാറ്റവും വരില്ല. 

മൂന്ന് മാസമെങ്കിലും ഉപയോ​ഗിച്ചിട്ടെ കാര്യമുള്ളൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ മാറ്റി തന്നത് ഇതാണ്”, എന്നാണ് അമൃത പറയുന്നത്. വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമർശന കമന്റുകളും വരുന്നുണ്ട്. പ്രമോഷൻ വീഡിയോ ആണെന്നാണ് വിമർശന കമന്റ് ചെയ്യുന്നവർ പറയുന്നത്. 

Hot Topics

Related Articles