തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അടുത്ത ദിവസം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന സഞ്ജു സാംസണ് എന്ന മലയാളി താരത്തെയാകും. സഞ്ജുവിനോടുള്ള മലയാളികളുടെ സ്നേഹം അത്രത്തോളമുണ്ട്. എന്നാല്‍, സഞ്ജുവിനോടുള്ള ആരാധകരുടെ ഹൃദയം തൊട്ട സ്നേഹം തിരിച്ചറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരും സഞ്ജുവിനെ ചേര്‍ത്തു പിടിക്കുകയാണ്.
സഞ്ജുവിന്റെ സേനഹത്തിന്റെ കരുത്തറിഞ്ഞ സൂര്യകുമാര്‍ യാദവ് തന്റെ ഫോണിലെ സഞ്ജുവിന്റെ ചിത്രം തന്നെ ആരാധകരെ കാട്ടുകയായിരുന്നു. അശ്വിനാകട്ടെ ടീം ബസിനുള്ളില്‍ നിന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സഞ്ജുവിനെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചഹലും ആരാധകരുടെ ചിത്രം പകര്‍ത്തിയ ശേഷം ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ സഞ്ജു സാംസണെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഇത് മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്യ വട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേയ്ക്ക് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി താരങ്ങളാണ് സഞ്ജു സാംസണിനെ അനുസ്മരിച്ച് ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് ടീം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മുതല്‍ തന്നെ സഞ്ജു സഞ്ജു വിളികളുമായി ആരാധകരും എത്തിയിരുന്നു. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്ത്, സഞ്ജുവിന്റെ സ്വന്തം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആവേശം മുഴുവനും ആരാധകര്‍ക്കുണ്ടായിരുന്നു. ഇത് മനസിലാക്കിയ പ്രതികരണമാണ് ഓരോ താരത്തില്‍ നിന്നും ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ആവേശത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വീകരിച്ചത്.
28 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും ആദ്യ ട്വന്റി 20 മത്സരത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം തന്നെ ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടെ എത്തിയിരുന്നു. ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ടീം ബസില്‍ ഗ്രൗണ്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയത്.