ഉറക്കം ശരിയാകുന്നില്ല; ഈ കാര്യങ്ങൾ ഒഴിവാക്കിയാൽ ഉറക്കം സുഗമമായി നടക്കും

തടസ്സങ്ങളില്ലാതെയുള്ള മതിയായ ഉറക്കം എന്നത് ഒരു വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണ്. എന്നാൽ നമ്മൾ വരുത്തുന്ന ചെറിയ ചില തെറ്റുകൾ നമ്മുടെ ഉറക്കെ സാരമായി നശിപ്പിക്കാൻ ഇടയുണ്ട്. ഉറക്കം തടസ്സപ്പെടുന്നതോടെ ദിവസം മുഴുവൻ നമുക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

Advertisements

കിടക്കുന്നതിന് തൊട്ടുമുമ്ബ് ഫോൺ ഉപയോഗിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും അമിതമായി കുടിക്കുന്നതും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്. നല്ല ഉറക്കത്തിന് മികച്ച അന്തരീക്ഷവും സുപ്രധാന ഘടകമാണ്.ആരോഗ്യത്തോടെയും ദിവസം മുഴുവൻ ഊർജസ്വലതയോടെ ഇരിക്കാനും ആവശ്യത്തിന് വിശ്രമിക്കേണ്ടതും അത്യാവശ്യമാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന ചില തെറ്റുകൾ ഒഴിവാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നല്ല ഉറക്കത്തിനായി ആദ്യം ഒരു ബെഡ് ടൈം ദിനചര്യ സൃഷ്ടിച്ചെടുക്കണം. വായന, ശാന്തമായ സംഗീതം കേൾക്കൾ, അല്ലെങ്കിൽ ശാന്തമായ യോഗാസനങ്ങൾ എന്നിവ പരിശീലിക്കാം. മങ്ങിയ വെളിച്ചമുള്ള അന്തരീക്ഷം ഒരുക്കുന്നതും ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായെന്ന് സൂചന നൽകും. കിടക്കയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒഴിവാക്കുക. സ്മാർട്ട്‌ഫോണും ലാപ്ടോപ്പും പോലുള്ള ഉപകരണങ്ങൾ കിടക്കയിലേക്ക് നമ്മളിൽ ഭൂരിഭാഗം പേരും കൊണ്ടുവരാറുണ്ട്. ഇക്കാര്യത്തിൽ നമ്മൾ കുറ്റക്കാരാണ്. ഈ ഉപകരണങ്ങൾ നീലയും വെള്ളയും നിറങ്ങളിലുള്ള പ്രകാശതരംഗങ്ങൾ പുറപ്പെടുവിക്കുകയും അത് നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലാറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്ന ഒന്നാണ്. അതിനാൽ രാത്രി വൈകി ഇവ കുടിക്കുന്നത് ഒഴിവാക്കണം. രാവിലെ ഉറക്കമുണരുമ്‌ബോൾ ഉന്മേഷം പകരാൻ ഇവ സഹായിക്കുന്നുണ്ടെങ്കിലും ആറ് മണിക്കൂർ വരെ ഇതിന്റെ ഫലം നീണ്ടുനിൽക്കും. അതിനാൽ ഉറക്കത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ കഫീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്താൻ വിദഗ്ധർ ഉപദേശിക്കുന്നു.

മദ്യപിക്കുന്നത് തുടക്കത്തിൽ മയക്കമുണ്ടാക്കുമെങ്കിലും സ്വാഭാവികമായ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. മികച്ച ഉറക്കത്തിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഉറങ്ങുന്നതിന് മുമ്ബുള്ള മദ്യപാനം പരിമിതപ്പെടുത്തേണ്ടതാണ്.

ചൂടുകുറഞ്ഞ അന്തരീക്ഷത്തിലാണ് ഉറക്കം സുഖകരമാകുക. അതിനാൽ 60 മുതൽ 67 ഫാരൻഹീറ്റിന് ഇടയിലുള്ള താപനില കിടപ്പുമുറിയിൽ സജ്ജീകരിക്കണം. കനംകുറഞ്ഞ പുതപ്പ് പുതയ്ക്കുന്നതും സുഖകരമായ ഉറക്കം നൽകും.

നഷ്ടമായ ഉറക്കസമയം ക്രമീകരിക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം കൂടുതൽ സമയം ഉറങ്ങിയാൽ മതിയെന്നത് മിക്കവരുടെയും ധാരണയാണ്. എന്നാൽ നമ്മുടെ ശരീരം ബാങ്ക് അക്കൗണ്ട് പോലെ ഉറക്കത്തെ ശേഖരിച്ച് വെക്കുന്നില്ല. അതിനാൽ, ഓരോ ദിവസവും ആവശ്യത്തിന് ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരിലും ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങൾ വ്യത്യസ്തമായിരിക്കും. ഒൻപത് മുതൽ എട്ട് മണിക്കൂർ വരെയാണ് ആരോഗ്യമുള്ള ഒരാൾക്ക് വിദഗ്ധർ നിർദേശിക്കുന്ന ഉറക്കത്തിന്റെ സമയം. ഇത് കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. ഇതിന് അനുസരിച്ച് നിങ്ങളുടെ ദിനചര്യ ക്രമീകരിക്കുകയും ചെയ്യുക. ഉറക്കത്തെക്കുറിച്ച് ഓർത്തുള്ള പിരിമുറുക്കം കുറയ്ക്കുക. പൂർണതോതിലുള്ള ഉറക്കം നേടുന്നത് സംബന്ധിച്ചുള്ള സമ്മർദം വിശ്രമിക്കാനും ഉറങ്ങാനുമുള്ള നമ്മുടെ കഴിവിനെ തടസ്സപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവിക സൂചനകൾ ശ്രദ്ധിക്കുക.

Hot Topics

Related Articles