പ്രവാസികളുടെ കൂട്ടായ്മ; ‘സ്മരണ’യുടെ ഈ വർഷത്തെ സ്നേഹസംഗമം നാളെ

മണർകാട് : ഷാർജ സെന്റ് മേരീസ്‌ സൂനോറോ കത്തീഡ്രൽ മുൻ ഇടവകാംഗങ്ങളും പ്രവാസികളുമായിരുന്നവരുടെയും ഇപ്പോൾ അവധിക്കായി നാട്ടിലുള്ളവരായ പ്രവാസികളുടെയും, കൂട്ടായ്മയായ ‘സ്മരണ’ യുടെ ഇക്കൊല്ലത്തെ സ്നേഹസംഗമം നാളെ നടക്കും. രാവിലെ 10.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെ വിവിധ പരിപാടികളോടെ, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വെച്ചാണ് സംഗമം നടക്കുക.

Advertisements

യു.എ.ഇ പാത്രിയർക്കൽ വികാരിയും ‘സ്മരണ’യുടെ ചെയർമാനും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ യൗസേബിയോസ് കുറിയാക്കോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സ്നേഹസംഗമത്തിന്റെ ഉത്ഘാടനം പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ:മോർ തീമൊത്തിയോസ് തോമസ് തിരുമേനി നിർവഹിക്കും. ഷാർജ സെന്റ് മേരീസ്‌ സൂനോറോ കത്തീഡ്രൽ ഇടവക വികാരി വന്ദ്യ എൽദോസ് കാവാട്ട് അച്ചൻ, മുൻ വികാരിമാർ, സ്മരണ സെക്രട്ടറി സണ്ണി മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

Hot Topics

Related Articles