ഏറ്റുമാനൂർ : എസ്.എം.എസ്.എം ലൈബ്രറിയിൽ സ്ഥാപിച്ച ആധുനിക മൾട്ടിപർപ്പസ് ഇൻട്രക്ടീവ് ഫ്ലാറ്റ് പാനൽ സൗണ്ട് സിസ്റ്റം എന്നിവയുടെ സ്വിച്ച് ഓൺ കർമ്മവും, പുതുതായി രൂപീകരിക്കുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും നാളെ വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. ലൈബ്രറി ഹാളിൽ പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്നും മന്ത്രി അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ സംവിധാനം പൂർത്തിയാക്കിയിട്ടുള്ളത്. ലൈബ്രറി പ്രസിഡൻ്റ് ജി.ജി. പ്രകാശ്, സെക്രട്ടറി അഡ്വ പി.രാജീവ് ചിറയിൽ, എ.പി. സുനിൽ, രാജു എബ്രഹാം , ലൈബ്രേറിയൻ കെ ആർ രഞ്ജിത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.