ഏറ്റുമാനൂർ: എസ്.എംവൈ.എം കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ 13ന് പാലാ സെൻറ്. തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നുമെന്ന് ഭാരവാഹികൾ പതസമ്മേളനത്തിൽ അറിയിച്ചു. 3000ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന “ORO”-‘OUR RHYTHM ON’ എന്ന നാമകരണം നൽകിയിരിക്കുന്ന സമാപന സമ്മേളനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ , യുവജന പ്രസ്ഥാനത്തെ അമ്പതു വർഷങ്ങളിൽ നയിച്ച ഡയറക്ടറച്ചന്മാർ, യുവജന നേതാക്കൾ, വൈദികർ, യുവജനങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
രൂപതാ പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണം നടത്തും. ഉച്ചയ്ക്കു ശേഷം ലൈവ് മ്യൂസിക് ബാൻഡ് ഉണ്ടാകുന്നതാണ്. കൂടാതെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സുവർണ്ണ ജൂബിലി വർഷത്തിൽ ഒരു ഭവനം( സ്നേഹഭവനം), പൊതിച്ചോറ് വിതരണം, മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തദാനം, പഠന കിറ്റ് വിതരണം, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സൗജന്യ പി എസ് സി, സിവിൽ സർവീസ് പരിശീലനം, ജോബ് സെൽ, ലീഗെൽ സെൽ, മീഡിയ സെൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് ‘കൃഷിയും യുവജനങ്ങളും’ എന്ന പ്രോജക്ട്, പാലാ മാട്രമോണിയുമായി ചേർന്ന് ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താൻ യുവജനങ്ങളെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഉണ്ട്.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി.
പ്രസിഡന്റ് എഡ്വിൻ ജോസി , ജനറൽ സെക്രട്ടറി മിജോ ജോയി സിൻഡിക്കേറ്റ് മെമ്പർ ബിബിൻ ബേബി ,ഡോൺ ജോസഫ് സോണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.