പരിശീലന ക്യാമ്ബില്‍ നിന്ന് സഞ്ജു പ്രത്യേക കാരണങ്ങളൊന്നും പറയാതെ: സഞ്ജുവിനെ കുത്തിപ്പറഞ്ഞ് കെ സി എ : താരത്തിൻ്റെ ഭാവി തുലാസിൽ

കൊച്ചി : ഐ.സി.സി ചാമ്ബ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിക്കാതിരുന്നതിനെ തുടർന്നുള്ള വിവാദങ്ങളില്‍ പ്രതികരിച്ച്‌ കെ.സി.എ.വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്ബില്‍ നിന്ന് സഞ്ജു പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് വിട്ടുനിന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

Advertisements

ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതാണ് ചാമ്ബ്യൻസ് ട്രോഫി ടീമിലിടം നേടുമെന്ന് കരുതിയിരുന്ന കേരളത്തിന്റെ പ്രതീക്ഷയായ സ‌ഞ്ജു സാംസണ് വിനയായതെന്നാണ് റിപ്പോർട്ടുണ്ടായിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് വിമർശിച്ച്‌ കെ.സി.എ ഭാരവാഹികള്‍ക്കെതിരെ ശശി തരൂർ എം.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയേഷ് ജോർജിന്റെ പ്രതികരണം.ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമ്ബ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെ.സി.എയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്ബ് പ്രഖ്യാപിക്കുമ്ബോള്‍ ഇത്തരത്തില്‍ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ലെന്നും ജയേഷ് ജോർജ് ആരോപിച്ചു. സഞ്ജു മാറി നിന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.അതേസമയം കൃത്യമായ കാരണം കാണിക്കാതെ സഞ്ജു കളിക്കാതിരുന്നതിനെക്കുറിച്ച്‌ ബി.സി.സി.ഐ അന്വേഷണം നടത്തിയെന്നും അറിയുന്നു.

Hot Topics

Related Articles