കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ചെങ്ങളം മറുതാപറമ്പിൽ വീട്ടിൽ എം.എസ് സുമോദ് (42) അന്തരിച്ചു. ഭാര്യ : ശ്രീലക്ഷ്മി (കിളിരൂർ, എസ്.എൻ.ഡി.പി സ്കൂൾ അധ്യാപിക). ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടശേഷം വീട്ടിലേയ്ക്കു തിരികെ എത്തിയതായിരുന്നു സുമോദ്. ഈ സമയത്താണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
Advertisements