എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിൽ അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് ഏപ്രിൽ 30 ന്

കോട്ടയം : എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനിൽ ‘ മാമ്പഴക്കൂട്ടം 2022″ അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 2022 ഏപ്രിൽ 30 , മെയ് ഒന്ന് ശനി , ഞായർ ദിവസങ്ങളിൽ നടക്കും.
നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിലാണ് പരിപാടി നടക്കുക.
അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ക്ലാസ് നടക്കുന്നത്. കേരള കൗമുദിയും ,
ശ്രീനാരായണ ധർമ്മപഠനകേന്ദ്രവും , ഗ്യാമ്പിറ്റ് സിവിൽ സർവ്വീസ് അക്കാഡമിയും , എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് യൂണിയനും , എസ്.എൻ.ഡി.പി യോഗം വനിതാ സംഘം യൂണിയനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

പ്രവേശന ഫീസ്: 300/- രൂപ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ശാഖാ യോഗം സെക്രട്ടറിമാർ മുഖേന പേരുകൾ രജിസ്റ്റർ ചെയ്യുക.
👉വിശദ വിവരങ്ങൾക്ക്:
☎️0481-2568913
📲 944 650 1829
📲 944 736 8769
📲 974 560 6992

Hot Topics

Related Articles