തലയോലപറമ്പ് : ഭാവിതലമുറയെ കരുപ്പിടിപ്പിച്ച് മുന്നേ ട്ട് നയിക്കാൻ നേതൃത്വപരമായ പങ്ക് ശ്രീനാരായണ എംപ്ലോയീസ് ഫോറം ഏറ്റെടുക്കണമെന്ന് ശ്രീനാരായണഎംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌എസ് അജുലാൽ പ്രസ്താവിച്ചു. ലാഭേച്ഛയില്ലാതെ അവനവന് വേണ്ടിയല്ലാതെ പ്രവർത്തിക്കാൻ നാം പാകപ്പെടണം എന്ന് തലയോലപ്പറമ്പ് എംപ്ലോയീസ് ഫോറം യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജുലാൽ.
സമ്മേളനത്തിൽ യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എം.ആർ.ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ , യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു , കേന്ദ്ര സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ , വൈ.പ്രസി. ബൈജു .ജി., ട്രഷറർ ഡോ. വിഷ്ണു, ജോ സെക്രട്ടറി ഗോഗുൽദാസ്, എം എം മജേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര സമിതി അംഗം ശ്രീ. വി.എൻ വിനോദ് സ്വാഗതവും ശ്രീനാരായണ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ശ്രീ. അനിൽകുമാർ നന്ദിയും പറഞ്ഞു.