കൊച്ചി : സംഗീത സംവിധായകനും നടി രമ്യ നമ്ബീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്ബകശേരിയാണ് വധു.ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടല്‍ ആൻഡ് കണ്വെൻഷൻ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. പുതിയ തുടക്കത്തിനുള്ള സമയമായി എന്നാണ് രാഹുല്‍ കുറിച്ചത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജൂണ്‍ 12നാണ് ഇരുവരുടേയും വിവാഹം.2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ‘ജോ ആൻഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാൻ’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഈണമൊരുക്കി.