കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ഒന്നാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ചികിത്സാ സഹായ വിതരണവും രക്ഷാധികാരി ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജേഷ് സി.ബ്രീസ് വില്ല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് വട്ടയ്ക്കൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇൻ ചാർജ്ജ് പി.അനിൽകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുനിൽ വള്ളപ്പുര കൃതഞ്ജത പറഞ്ഞു.
2022-2025 ലെ ഭാരവാഹികളായി സി.പി.സുരേഷ് (പ്രസിഡന്റ്), അഡ്വ.ശാന്താറാം റോയി തോളൂർ (വൈസ് പ്രസിഡന്റ്), പി.അനിൽകുമാർ (സെക്രട്ടറി), പി.വി.വിനോദ് (ജോയിന്റ് സെക്രട്ടറി), സുരേഷ് വട്ടയ്ക്കൽ (ട്രഷറർ), പി.ബി. ബാലു, റിജേഷ് സി.ബ്രീസ് വില്ല, സുനിൽ വള്ളപ്പുര, അഡ്വ.കെ.എ.പ്രസാദ്, കെ.കെ.പ്രസാദ്, സി.എസ്.സഹദേവൻ, എ.പി.മണി, ഷാജി ശ്രീശിവം, സി.എസ്.സുരേഷ്മോൻ ( എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
പകൽവീട്, വിദ്യാഭ്യാസ സഹായം, പാലിയേറ്റിവ് കെയർ മരുന്ന് വിതരണം, സ്വാശ്രയ സംഘങ്ങൾ എന്നിവ നടപ്പിലാക്കാൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തി.എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം എക്സിക്യൂട്ടീവ് കൗൺസിൽ ചേരുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ഒന്നാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി
Advertisements