സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോര്‍: 21-15, 21-7.
മത്സരത്തില്‍ ലോക 38ാം നമ്പറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്.
Advertisements
മേയില്‍ തായ്ലന്ഡ് ഓപണ്‍ സെമിയിലെത്തിയ ശേഷം സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹാന്‍ യൂവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിമ്പിക് വെങ്കല ജേതാവ് സൈന നെഹ്വാളും മലയാളി താരം എച്ച്.എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിയിരുന്നു.