ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഫാഷന്‍ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമൊക്കെയായ ശോഭ വിശ്വനാഥ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചു വന്ന മത്സരാര്‍ത്ഥിയായാണ് ആദ്യ ദിനം വേദിയിലെത്തിയ ശോഭയെ മോഹന്‍ലാല്‍ സ്വീകരിച്ചത്.
ഇന്ന് വീവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന്റെ അമരക്കാരി കൂടിയാണ് ശോഭ. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതും. അതിന് ശേഷം ജീവിതത്തില്‍ വിജയം കണ്ടെത്തിയതും പിന്നീട് കള്ളക്കേസില്‍ അകപ്പെട്ടതിനെക്കുറിച്ചുമെല്ലാം മുമ്പ് ‘ടാള്‍ക്സ് ലെറ്റ് മീ ടോക്’ എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്റെ ജീവിതത്തില്‍ ഒരു ട്രാജഡി ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാന്‍ ഇതൊരു മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞിട്ടില്ല്. ഞാന്‍ ഒരു മരിറ്റല് റേപ്പ് വിക്ടിമാണ്. ഒരുപാട് സഹിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് വയലന്‍സും ഫിസിക്കല്‍ അബ്യൂസും മെന്റല്‍ ടോര്ച്ചറിങ്ങുമൊക്കെ. നമ്മള് വിചാരിക്കുന്നത് പോലെ തന്നെയാകണം ജീവിതമെന്നില്ല. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പലര്‍ക്കും അബദ്ധം പറ്റാം.
ഒന്നും നമ്മുടെ കൈയില്‍ അല്ല. ആ സമയത്ത് ഞാന്‍ മാനസികമായി ഒരുപാട് തളര്‍ന്നു. എങ്കിലും ഞാന്‍ ഒരു ഇരയല്ലെന്ന് എന്നെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരുന്നു. അതോര്‍ത്തിരുന്നാല്‍ ഒന്നും മാറാന്‍ പോകുന്നില്ല. സംഭവിച്ചതിനെ ഞാന്‍ അങ്ങനെ അംഗീകരിക്കാന്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്താണ് ഞാന്‍ ആ അവസ്ഥയെ മറികടന്നത്.ആ സമയത്ത് ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക.
നിങ്ങളെ കേള്‍ക്കാന്‍ ഒരുപാട് പേരുണ്ടാകും. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അതെന്റെ ഭാഗ്യമാണ്. എന്റെ അന്നത്തെ ആ വീഴ്ചയില്‍ നിന്നാണ് എന്റെ വിജയം തുടങ്ങിയത്. അതിന് ശേഷമാണു ഞാന്‍ സംരഭകയാകുന്നതും ഒരു എന്‍.ജി.ഒ. ആരംഭിക്കുന്നതുമെല്ലാം. നമ്മുടെ സ്വപ്നങ്ങളില്‍ വിശ്വസിച്ചാല്‍ അത് സംഭവിക്കുമെന്നാണ്. അത് സത്യമാണ്.
സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഡിസൈനറാകണമെന്ന് പറയുമായിരുന്നു. മമ്മൂക്കയുടെയും മഞ്ജു ചേച്ചിയുടെയും വസ്ത്ര ഡിസൈന്‍ ചെയ്യണമെന്ന് പറയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതെല്ലാം ചെയ്യുന്നുണ്ട്. എന്റെ ആദ്യ സിനിമ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ ഡിപ്രഷന് അടിച്ച് ഞാന്‍ മരിച്ചു പോകുമെന്ന് കരുതിയിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഞാന്‍ എത്തിപ്പെട്ട ഇടം ഞാന്‍ ഭയങ്കരമായി എന്ജോയ് ചെയ്യുന്നുണ്ട്, ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്തിട്ടുള്ളവരാണ് എന്റെ അപ്പാമയും അമ്മയും. നമ്മുക്ക് പോസിറ്റീവ് എനര്‍ജി നല്കുന്ന ആളുകളോടൊപ്പം ആയിരിക്കുകയെന്നതും പ്രധാനമാണ്. നെഗറ്റീവ് എനര്‍ജി കിട്ടുന്ന ഇടങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാറുണ്ടെന്നും ശോഭ പറഞ്ഞു.