ശോഭനയോട് മുഖസാമ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശോഭന. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ നിറഞ്ഞുനിന്ന താരം, നൃത്തരംഗത്തുനിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. മണിച്ചിത്രത്താഴിലെ ശോഭനയുടെ അഭിനയത്തെ മറികടക്കാന്‍ മാത്രം ഇതുവരെ ഒരു നടിയും ഉണ്ടായിട്ടില്ല എന്നാണ് മലയാളികള്‍ അവകാശപ്പെടുന്നത്., ഇപ്പോഴിതാ, ശോഭനയുമായി അസാധാരണമായ രൂപസാദൃശ്യമുള്ള ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

Advertisements

കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി അമ്പരപ്പിക്കുന്നത്. ശോഭനയുടെ പഴയകാല ലുക്കാണ് വിഡിയോയില്‍ ശിവശ്രീ സ്‌കന്ദയ്ക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. . നിരവധി ആളുകള്‍ നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തി. തമിഴ്നാട് സ്വദേശിയായ ശിവശ്രീ ഗായികയാണ്. അതോടൊപ്പം നര്‍ത്തകിയുമാണ്. ശിവശ്രീയുടെ പേരില്‍ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതില്‍ നിരവധി കീര്‍ത്തനങ്ങള്‍ ആലപിച്ചിരിക്കുന്ന വീഡിയോയാണ് ഉളളത്. ശിവശ്രീക്ക് ഒുപാട് ആരാധകരാണ് ഉള്ളതെന്ന് അവരുടെ വീഡിയോകളുടെ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറേപേര്‍ ശിവശ്രീയെ ശോഭനയുടെ പഴയ രൂപത്തോട് സാമ്യപ്പെടുത്തുമ്പോള്‍ ചില ആങ്കിളില്‍ മാത്രമാണ് അതുള്ളതെന്നും മറ്റു വീഡിയോകളില്‍ അങ്ങനെ തോന്നില്ല എന്നുമാണ് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നത്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാര്‍ത്ഥികള്‍ ശോഭനയുടെ കീഴില്‍ നിരവധി നൃത്തരൂപങ്ങള്‍ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളില്‍ മാത്രമേ ശോഭന ഇപ്പോള്‍ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിര്‍ബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.