കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നത് അഭ്യൂഹം; സി.പി.എം അംഗത്വമെടുക്കാന്‍ ശോഭനാ ജോര്‍ജ്ജ്

ആലപ്പുഴ: സി പി എം അംഗത്വമെടുക്കാന്‍ ശോഭനാ ജോര്‍ജ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നുവെന്നത് അഭ്യൂഹം
മാത്രമാണെന്നും അവര്‍ പ്രതികരിച്ചു. കഴിഞ്ഞ മാസം ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ സ്ഥാനം രാജി വച്ചിരുന്നു.

Advertisements

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ശോഭന പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2018-ലാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വര്‍ഷങ്ങളില്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ചെങ്ങന്നൂരില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് 2016-ല്‍ കോണ്‍ഗ്രസ് വിട്ടു. ശോഭനാ ജോര്‍ഡ് പാര്‍ട്ടി വിട്ടതിനുശേഷം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല.

Hot Topics

Related Articles