കൊച്ചി : നൃത്ത രംഗങ്ങളിൽ മുസാമാന്യമായ പ്രകടനമാണ് കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാളികൾക്ക് മുന്നിൽ എന്നും തീർക്കുന്നത്. സിനിമ അഭിനയം തുടങ്ങിയ കാലം മുതൽ നൃത്തര രംഗങ്ങളിൽ പ്രത്യേക മികവ് കുഞ്ചാക്കോ ബോബൻ തെളിയിച്ചിട്ടുണ്ട്. ഏത് സിനിമ എടുത്താലും നൃത്തത്തിൽ തന്റേതായ ശൈലി തന്നെയാണ് കുഞ്ചാക്കോ ബോബൻ തെളിയിക്കുന്നതും. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിൽ അഭിനയ ശേഷി കൊണ്ട് മുന്നിൽ നിന്നപ്പോൾ കുഞ്ചാക്കോ നൃത്തത്തിന് അല്പം ഇടവേള നൽകിയിരുന്നു.
എന്നാൽ , വ്യത്യസ്ത ഗെറ്റപ്പിൽ വ്യത്യസ്ത ചുവടുകളുടെ മലയാളികളുടെ നൃത്തസങ്കൽപങ്ങളിലേക്ക് കടന്നെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ വീണ്ടും. ന്നാ താൻ കേസ് കൊട് – എന്ന തൻറെ പുതിയ സിനിമയിലെ ഗെറ്റപ്പും സ്റ്റെപ്പുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. പഴയകാല മമ്മൂട്ടി ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിനൊപ്പം പൂരപ്പറമ്പിൽ നൃത്തമാടുന്ന കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ട്രെൻഡ് ആയി മാറിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയോടെ കൂടി റിലീസ് ചെയ്ത വീഡിയോ ഗാനം ഇതിനോടകം യൂട്യൂബിലെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് കുഞ്ചാക്കോ ബോബന്റെ ഗെറ്റപ്പിനെ കുറിച്ചും നൃത്തച്ചുവടികളെക്കുറിച്ചുമാണ്. കുഞ്ചാക്കോയുടെ വ്യത്യസ്ത ചുവടുകളും എങ്ങനെ സിനിമയ്ക്ക് ഗുണം ചെയ്യും എന്ന് ആകാംക്ഷയിലാണ് ആരാധകർ.