പൂനെ: തീവ്രവാദ ബന്ധം ആരോപിച്ച് കർണാടക സ്വദേശിയായ മദ്രസ വിദ്യാത്ഥിയെ ഉത്തർപ്രദേശിൽ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് പൊലീസാണ് സഹരൻപൂരിലെ മദ്രസയിൽ പഠിക്കുന്ന ഫാറൂഖിനെ പിടികൂടുന്നത്. സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ ടാഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാറൂഖിനെ പിടികൂടുന്നത്.
Advertisements
ഫാറൂഖിന് പല ഭാഷകളിലും പ്രാവീണ്യം ഉണ്ടെന്നും ഇയാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐയുമായി സമൂഹമാദ്ധ്യമങ്ങൾ വഴി ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഫാറൂഖിനെ എൻ ഐ എ സംഘം ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ജൂൺ 23ന് സമാന രീതിയിൽ റോഹിങ്ക്യൻ വിദ്യാർത്ഥിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ പിടികൂടിയിരുന്നു.