കോട്ടയം: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയ്ക്കൊപ്പം വാലന്റയിന്‍സ് ദിനം ആഘോഷിക്കാന്‍ ആലുവയില്‍ നിന്നും വാടകയ്ക്കെടുത്ത ഇന്നോവയില്‍ കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാലു കുട്ടികളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. നാട്ടുകാര്‍ തടഞ്ഞ കുട്ടികളെ ചോദ്യം ചെയ്ത ശേഷം ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്നു കുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
വാലന്റയിന്‍സ് ദിനമായ തിങ്കളാഴ്ച ഉച്ചയോടെ കുമാരനല്ലൂരിലായിരുന്നു സംഭവം. ആലുവയില്‍ നിന്നുള്ള നാലംഗ സംഘമാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കുമാരനല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ എത്തിയത്. ആലുവയില്‍ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു കുട്ടികളുടെ വരവ്. കുമാരനല്ലൂര്‍ ഭാഗത്ത് എത്തിയ കുട്ടികള്‍ വഴിയറിയാതെ സംശയത്തില്‍ തപ്പിത്തിരക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ കുട്ടികളെ തടഞ്ഞു വച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് കുട്ടികളുടെ സംഘം വാലന്റയിന്‍സ് ഡേ ആഘോഷിക്കുന്നതിനായി എത്തിയതാണെന്നും കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടികളെ സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. തുടര്‍ന്നു കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം നാട്ടിലേയ്ക്കു വിട്ടയക്കുന്നതിനു തയ്യാറെടുക്കുകയാണ് പൊലീസ്.
വാലന്റയിന്‍സ് ദിനത്തില്‍ പോലും സദാചാരപ്രവര്ത്തനം നടത്തിയ നാട്ടുകാരുടെ പ്രവര്‍ത്തില്‍ പ്രദേശത്ത് തന്നെയുള്ള ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തിനാണ് സ്വകാര്യതയില്‍ ഇടപെടേണ്ട ആവശ്യമെന്നു നാട്ടുകാരില്‍ ചിലരും ചോദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ മാത്രമാണ് പൊലീസ് ഇവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ഒപ്പം അയക്കുന്നതെന്നും വിവരമുണ്ട്.