സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പദ്ധതികൾ: അപേക്ഷ ക്ഷണിച്ചു 

കോട്ടയം:കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷനു കീഴിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ /സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിദ്യാവനം/ നഗരവനം/ ബയോഡൈവേഴ്സിറ്റി പാർക്ക് /ബട്ടർ ഫ്ളൈ പാർക്ക്് പദ്ധതിയിൽ അഞ്ച് സെന്റ് തുറസ്സായ സ്ഥലം പൂർണമായും മാറ്റിവെയ്ക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക്  സമ്മതപത്രം സഹിതം അപേക്ഷ സമർപ്പിക്കാം. ഈ പദ്ധതിയിലേക്ക് വനംവകുപ്പ് രണ്ടു ലക്ഷം രൂപയോളം മുടക്കുന്നതാണ്. 

Advertisements

 സ്‌കൂൾ നഴ്സറി യോജന പദ്ധതിയിൽ 100 ചതുരശ്ര അടി തുറസ്സായ സ്ഥലം മാറ്റിവെയ്ക്കുന്നതിന് താല്പര്യമുള്ള യു.പി /ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് അപേക്ഷിക്കാം. സ്‌കൂളുകളിൽത്തന്നെ വൃക്ഷത്തൈ ഉല്പാദിപ്പിച്ച്് വിതരണം ചെയ്യുന്ന ഈ പദ്ധതിയിൽ 65000 രൂപ സർക്കാർ നൽകും. ജില്ലയിൽ മികച്ചരീതിയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം. ജില്ലയിലെ കാവിന്റെ ഉടമകൾ, ക്ഷേത്രങ്ങൾ, ട്രസ്റ്റികൾ തുടങ്ങിയവർക്ക് കാവ് സംരക്ഷണത്തിന് ധനസഹായം ലഭിക്കും .സ്വകാര്യഭൂമിയിൽ ഒന്നു മുതൽ മൂന്നുവർഷം വരെ പ്രായമുള്ള അൻപതിൽ അധികം ഇനം വൃക്ഷങ്ങൾ വളർത്തുന്നതിന് വ്യക്തികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.വിവിധ ഇനം ആർ.ഇ.റ്റി സ്പീഷീസ് തൈകൾ ,ചന്ദനം, തേക്കിൻ തൈകൾ ചെറുതിന് 23 രൂപ നിരക്കിലും വലുതിന് 55 രൂപ നിരക്കിലും കോട്ടയം സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ നിന്നും ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷകൾ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ,എസ്.എച്ച് മൗണ്ട് പി.ഒ,കോട്ടയം എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനു മുൻപായി സമർപ്പിക്കേണ്ടതാണ്.ഫോൺ :0481-2310412,8547531897 

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

കോട്ടയം:സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ശനിയാഴ്ച  (ജൂൺ 15)  രാവിലെ 10 മണി മുതൽ സിറ്റിംഗ്  നടത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.