കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് സി.ബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.