കൊച്ചി : സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരമായി തന്നെ അധിക്ഷേപിക്കുന്ന വ്യക്തിയെ കണ്ടെത്തിയതായി നിര്‍മ്മാതാവ് സുപ്രിയ മേനോന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുപ്രിയയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ സ്ത്രീയെയാണ് സുപ്രിയ കണ്ടുപിടിച്ചത്. ‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാകുന്നു.
വര്‍ഷങ്ങളായി ഒന്നിലധികം വ്യാജ ഐഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും എനിക്കൊപ്പം ചിത്രങ്ങള്‍ ഇടുന്നവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനതിനെ കാര്യമാക്കാതെ വിട്ടുകളയുകയായിരുന്നു. ഒടുവില്‍ ഞാന്‍ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിര്‍ന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവരൊരു നഴ്‌സ് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണമോ? അല്ലെങ്കില്‍ അവരെ പൊതുവിടത്തില്‍ കൊണ്ടുവരണോ’ സുപ്രിയ ചോദിച്ചുതൊട്ടടുത്ത സ്‌റ്റോറിയില്‍ വെളിപ്പെടുത്തലിന് തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചു. സ്‌റ്റോറി ഇട്ടതിന് പിന്നാലെ മുന്‍പുണ്ടായിരുന്ന മോശം കമന്റുകള്‍ അവള്‍ ധൃതിയില്‍ നീക്കം ചെയ്യുന്നുവെന്നും സുപ്രിയ പറഞ്ഞു. തന്റെ കയ്യില്‍ ആവശ്യത്തിനുള്ള തെളിവുകളും ഉണ്ടെന്നും മുന്നോട്ടുള്ള നടപടികളെക്കുറിച്ച് ഉടന്‍ വെളിപ്പെടുത്തുമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.