സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പം താമസിച്ചവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കോയമ്പത്തൂർ: വടവള്ളി ഇന്ദിരാനഗറില്‍ സോഫ്റ്റ്‌വെയർ എൻജിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൂനൂർ സ്വദേശി ധനലക്ഷ്മിയെയാണു (39) താമസസ്ഥലത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അരിവാള്‍കൊണ്ടുള്ള വെട്ടേറ്റാണ് ധനലക്ഷ്മി മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരുതമല റോഡിലുള്ള ഇന്ദിരാനഗറില്‍ മാസി എന്നുപേരുള്ള ട്രാൻസ്ജെൻഡർ വിഭാഗക്കാരനും സുഹൃത്ത് മണിക്കുമൊപ്പമാണ് ധനലക്ഷ്മി താമസിച്ചിരുന്നത്. ഇവരെ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ശരവണകുമാർ, അസി. കമ്മിഷണർ രവികുമാർ എന്നിവരുടെ നേതൃത്വത്തില്‍ വടവള്ളി പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം കോയമ്പത്തൂർ മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. വടവള്ളി പോലീസ്, സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. വിരലടയാളവിദഗ്ധർ ഉള്‍പ്പെടെയുള്ളവരെത്തി ശാസ്ത്രീയപരിശോധനയും നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.