കൂരോപ്പട : കർഷകരുടെ കൃഷി ഇടത്തിലെ മണ്ണ് പരിശോധന നടത്തുന്നതിനു താല്പര്യം ഉള്ളവർ അര കിലോ വരുന്ന ഉണങ്ങിയ മണ്ണ് സാമ്പിളുകൾ കൂരോപ്പട
കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. സാമ്പിളിന്റെ കവറിൽ കർഷകരുടെ പേരും, വീട്ടുപേരും, മൊബൈൽ നമ്പറും, കൃഷിയിടത്തിന്റെ
സർവ്വേ നമ്പറും, കൃഷി ചെയുന്ന
വിളയുടെ പേരും രേഖപെടുത്തണം.
കൃഷിയിടത്തെ ആകെ പ്രതിനിധീ
കരിക്കുന്നതാകണം എടുക്കുന്ന സാമ്പിളുകൾ . കല്ലും പുല്ലും നീക്കം ചെയ്ത് മൺവെട്ടി ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരം ‘വി’ആകൃതിയിൽ മണ്ണ് വെട്ടി മാറ്റിയെടുത്ത് കളയണം.
വെട്ടിയുണ്ടാക്കിയ കുഴിയിൽ മുകളറ്റം മുതൽ താഴെ വരെ 5 സെൻറീമീറ്റർ കനത്തിൽ മണ്ണ് വെട്ടിയെടുത്ത് തണലത്ത്
ഉണക്കിയെടുക്കണം. ഉണക്കിയെടുത്ത മണ്ണു നിരത്തി നാലായി ഭാഗിച്ചു കോണോടുകോൺ വരുന്ന ഭാഗങ്ങൾ ശേഖരിക്കാം. അര കിലോഗ്രാം മണ്ണ് ആകുന്നത് വരെ ഇതു തുടരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിസ്തീർണ്ണം അനുസരിച്ച് 8 മുതൽ 16 വരെ സ്ഥലങ്ങളിൽനിന്നും മണ്ണ് ശേഖരിച്ചു പ്രാതിനിധ്യ സാമ്പിൾ ഉണ്ടാക്കാം. വരമ്പുകൾ, വളക്കുഴികൾ, വളം ചേർത്ത
തടങ്ങൾ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കരുത്. സാമ്പിൾ പരിശോധനയ്ക്കായി നൽകുമ്പോൾ അവയിൽ കർഷകരുടെ പേരും കൃഷി ചെയ്യുന്ന പ്രധാന വിളകളും
രേഖപ്പെടുത്തിയാൽ മണ്ണിൽ ഉപയോഗിക്കേണ്ട വളങ്ങളുടെ അളവ് കൃത്യമായി നൽകാൻ കഴിയും.