ഇനി ഞാൻ മലയാള സിനിമയിൽ അഭിനയിക്കില്ല : ഞാൻ 35 കോടി സിനിമയിലെ നായികയാണ് : സംയുക്ത മേനോന്റെ അഭിമുഖം വിവാദത്തിൽ : എതിർപ്പുമായി നിർമ്മാതാക്കൾ 

“ഞാൻ 35 കോടി പടത്തിലെ നായികയാണ്, ഇനി ചെറിയ മലയാള പടങ്ങളിൽ ഒന്നും സഹകരിക്കില്ല” – സംയുക്ത മേനോൻ. മലയാളത്തിലെ പ്രമുഖ നടിയായ സംയുക്ത മേനോന് എതിരെ ആരോപണങ്ങളുമായി നടൻ ഷൈൻ ടോം ചാക്കോയും ബൂമാറാങ് സിനിമയുടെ അണിയറ പ്രവർത്തകരും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ ആണ് താരം ചിത്രത്തിൻറെ പ്രചാരണ പരിപാടികളിൽ സഹകരിക്കുന്നില്ല എന്ന ആരോപണവുമായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും രംഗത്ത് വന്നത്.

Advertisements

ചിത്രത്തിൻറെ പ്രമോഷനുവേണ്ടി ബന്ധപ്പെട്ടപ്പോൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മലയാള സിനിമ ഞാൻ ഇനി ചെയ്യുന്നില്ല. രണ്ടാമത്തേത് ഞാൻ അഭിനയിക്കുന്ന സിനിമകളെല്ലാം മാസിവ് റിലീസാണ്, 35 കോടി ബഡ്ജറ്റിൽ സിനിമകൾ ആണ് ഞാൻ ചെയ്യുന്നത്, എൻറെ കരിയർ ഞാൻ നോക്കണം. ഹൈദരാബാദിൽ ഞാൻ സെറ്റിൽഡാണ് നാളെ ബാങ്കോക്കിൽ പോവുകയാണ്” ഈ രീതിയിൽ ആയിരുന്നു അവരുടെ മറുപടി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംയുക്തയാണ് ആവേശം അവർ മനോഹരമായി ചെയ്തിട്ടുമുണ്ട് എന്നിരുന്നാലും ചിത്രത്തിൻറെ റിലീസിംഗ് സമയത്ത് അത് പ്രേക്ഷകരിൽ എത്തിക്കുവാൻ ശ്രമിക്കുമ്പോൾ ഇത്തരം മറുപടി കേൾക്കുന്നത് വിഷമകരമാണ് എന്നും അണിയറ പ്രവർത്തകർ പറയുന്നു.

സംയുക്ത മേനോനേ കൂടാതെ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് , ഡെയ്‌ൻ ഡേവിസ് , എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രംഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിച്ച്‌ മനു സുധാകരൻ സംവിധാനം ചെയ്യുന്നു. ഫെബ്രുവരി 24 ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.