കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ ആണെന്ന് പറയണം. പല നടന്മാരും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്, ഇതിനോടകം പല സ്ത്രീകളും തങ്ങൾ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്താമാധ്യമങ്ങൾക്ക് മുൻപിൽ വന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം സോണിയ മൽഹാർ എന്ന പെൺകുട്ടി തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2013 ഇൽ തൊടുപുഴയിൽ ഉള്ള ഒരു സിനിമ സെറ്റിൽ വച്ച് ഒരു യുവ സൂപ്പർസ്റ്റാർ തന്നെ കടന്നു പിടിച്ചത് എന്നും പിന്നീട് അയാൾ തന്നോട് മാപ്പ് പറഞ്ഞു എന്നുമാണ് സോണിയ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയാൾക്ക് രണ്ട് കുട്ടികളുണ്ട്, അതിൽ ഒരാൾ പെൺകുട്ടിയാണ് എന്നും ഇപ്പോൾ അയാൾ 40 കളിലാണ് നിൽക്കുന്നത് എന്നും ഒക്കെ സോണിയ തുറന്നു പറഞ്ഞിരുന്നു. ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2013 തൊടുപുഴയിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയ സോഷ്യൽ മീഡിയ ഈ ചോദ്യങ്ങളുടെ ഉത്തരമായി വിരൽ ചൂണ്ടുന്നത്. നടൻ ജയസൂര്യയുടെ പിഗ്മാൻ എന്ന ചിത്രം 2013 ഇൽ ആണ് ചിത്രീകരണം. അത് തൊടുപുഴയിൽ ആണ്. ഈ ചിത്രത്തിൽ സോണിയ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ ചിത്രത്തിൽ ജയസൂര്യ ഉണ്ട്. അദ്ദേഹത്തിന് രണ്ടു മക്കളാണ് അതിൽ ഒരാൾ പെൺകുട്ടിയാണ് മാത്രമല്ല അദ്ദേഹം ഇപ്പോൾ 40 കളിലാണ് നിൽക്കുന്നത്.
ഇത് ജയസൂര്യ തന്നെയാണെന്ന് ആണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.. ജയസൂര്യയുടെ ഫേസ്ബുക്ക് പേജിന് താഴെ നിരവധി ആളുകളാണ് ഇപ്പോൾ സംശയം ഉന്നയിച്ചുകൊണ്ട് എത്തുന്നത്. സോണിയ മൽഹാർ പറഞ്ഞ വിഷയത്തിൽ എന്താണ് നന്മ പരമായ ജയസൂര്യയ്ക്ക് പറയാനുള്ളത്. നിങ്ങൾ എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന വ്യക്തി ആണ്. എന്നിട്ടെന്താണ് ഇതിൽ മാത്രം മിണ്ടാതിരിക്കുന്നത്.? നിങ്ങൾ നിങ്ങളുടെ പ്രതികരണം അറിയിക്കൂ എന്ന് തുടങ്ങി നിരവധി ആളുകളാണ് ജയസൂര്യയ്ക്ക് ചോദ്യശരങ്ങളും ആയി ഇപ്പോൾ എത്തുന്നത്.