റിയാദ് : സൗദി കിഴക്കൻ പ്രവിശ്യയില്‍ ജുബൈലില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
ഖോബാറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനില്‍. മൃതദേഹം ജുബൈല്‍ റോയല്‍ കമീഷൻ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്കുന്ന പ്രവാസി വെല്‍ഫെയർ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഭാര്യ: സുജിത, മകള്‍ തഷ്വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയില്‍ ജോലി ചെയ്യുന്നു.