ന്യൂയോർക്ക് : പിച്ചി ഒളിപ്പിച്ച ബൗളിംഗ് ഭൂതം റൺ ഒഴുക്ക് തടഞ്ഞു നിർത്തിയതോടെ ലോ സ്കോറിങ് ത്രില്ലറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ആറു റണ്ണിനാണ് ദക്ഷിണാഫ്രിക്ക , ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്ക – 113/6
ബംഗ്ലാദേശ് – 109/7
113 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടിയത്.46 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സനും 29 റണ്‍സ് നേടിയ ഡേവിഡ് മില്ലറും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്നത്. 23/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ക്ലാസ്സന്‍ – മില്ലര്‍ കൂട്ടുകെട്ട് 79 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് ദക്ഷിണാഫ്രിക്കയുടെ അവസാന ഓവറിലെ ആളിക്കത്തല്‍ സാധ്യതകള്‍ ഇല്ലാതാക്കി. തന്‍സീം ഹസന്‍ സാകിബ് മൂന്നും ടാസ്കിന്‍ അഹമ്മദ് രണ്ടും വിക്കറ്റാണ് ബംഗ്ലാദേശിനായി നേടിയത്.
മറുപടി ബാറ്റിംഗിൽ കരുതലോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ചെറിയ സ്കോറിലേക്ക് പതിയെ മുന്നേറാനുള്ള ശ്രമം ബോളിങ്ങിലെ കൃത്യതയോടെ ദക്ഷിണ ആഫ്രിക്ക മറി കടന്നു. നജ്മൽ ഹൊസൈൻ (14) , ഹൃദോയി (37) മുഹമ്മദുള്ള (20) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. അവസാന ഓവറിൽ ജയിക്കാൻ 11 റണ്ണാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. രണ്ടു വിക്കറ്റ് പിഴുത കേശവും മഹാരാജ് അഞ്ച് റൺ മാത്രമാണ് വഴങ്ങിയത്.