കോട്ടയം: സൗത്ത് ആഫ്രിക്കയിൽ കടലിൽ കപ്പലിൽ നിന്നു വീണ് കാണാതായ ജസ്റ്റിൻ മാത്യുവിന്റെ വീട് സന്ദർശിച്ച് ഡിസിസി പ്രസിഡന്റ്. ഞായറാഴ്ച രാവിലെ വീട്ടിൽ സന്ദർശനം നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മാതാപിതാക്കളെ ആശ്വസിപ്പിച്ചു. തുടർന്ന് ബന്ധുക്കളോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പും നൽകി. കഴിഞ്ഞ ബുധനാഴ്ചയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള കപ്പലിൽ നിന്നും ജസ്റ്റിനെ കാണാതായത്.
ബന്ധുക്കളെ കപ്പലിൽ നിന്നും വിവരം അറിയിച്ചെങ്കിലും കൃത്യമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബന്ധുക്കളെ സന്ദർശിച്ച ഡിസിസി പ്രസിഡന്റ്, ജസ്റ്റിനെ കണ്ടെത്തുന്നതിനുള്ള സഹായം ചെയ്യാമെന്ന് ഉറപ്പു നൽകി. ഇതിന്റെ ഭാഗമായി പരാതി നൽകുന്നതിന് അടക്കം സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.