ഫീല്‍ഡ് ചെയ്യാനാവാതെ തളർന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങള്‍; ഫീൽഡിങ്ങിന് ഇറങ്ങി ബാറ്റിംഗ് കോച്ച് ; അയർലൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തില്‍ നാടകീയ സംഭവങ്ങൾ

ദുബായ് : അയർലൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തില്‍ ഇന്നലെ അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.അബു ദാബിയിലെ കടുത്ത ചൂടില്‍ ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ ഫീല്‍ഡ് ചെയ്യാനാവാതെ തളർന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ ടീമിന്റെ ബാറ്റിങ് കോച്ചും മുൻ താരവുമായ ജെപി ഡുമിനി ഫീല്‍ഡിലേക്കിറങ്ങി ഡൈവ് ചെയ്യുന്ന ദൃശ്യങ്ങളാണത്. 2019 ല്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഇന്നിങ്സിന്റെ അവസാന ഓവറുകയില്‍ നടത്തിയ പ്രകടനവും ഡൈവിങ്ങും ഇതിനോടകം വൈറലായി. ദക്ഷിണാഫ്രിക്കയ്ക്കായി 300 ലധികം അന്താരാഷ്ട്രമത്സരങ്ങള്‍ കളിച്ച താരത്തിന്റെ പഴയ പ്രകടനം ഓർമപ്പെടുത്തുന്നതായിരുന്നു ഫീല്‍ഡിലെ അദ്ദേഹത്തിന്റെ സാന്നിധ്യമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.കൈമുട്ടിന് പരിക്കേറ്റതിനാല്‍ ടെംബ ബാവുമയ്ക്ക് കളിയില്‍ നിന്ന് പിന്മാറേണ്ടി വന്നതും കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടോണി ഡി സോർസി പുറത്താകുകയും വ്യക്തിപരമായ കാരണങ്ങളാല്‍ വിയാൻ മള്‍ഡർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കൻ ടീമില്‍ പ്രതിസന്ധി ഉടലെടുത്തത്.അതേ സമയം കടുത്ത ചൂട് കാലാവസ്ഥയില്‍ നടന്ന മത്സരത്തില്‍ മൂന്ന് മത്സരങ്ങടങ്ങിയ പരമ്ബരയിലെ അവസാന മത്സരത്തില്‍ അയർലൻഡ് 69 റണ്‍സിന്റെ വിജയം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അയർലൻഡിന്റെ ആദ്യ ഏകദിന വിജയം കൂടിയാണിത്. നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ അയർലൻഡ് 284 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 46 ഓവറില്‍ 215ല്‍ അവസാനിച്ചു. 92 പന്തില്‍ 88 റണ്‍സുമായി ക്യാപ്റ്റൻ പോള്‍ സ്റ്റിർലിംഗ്, 48 പന്തില്‍ 60 റണ്‍സ് നേടി ഹാരി ടെക്ടർ, 45 റണ്‍സ് നേടി ആൻഡി ബാല്‍ബിർണി, 34 റണ്‍സ് നേടി കർട്ടിസ് കാംഫർ എന്നിവരാണ് അയർലൻഡിന് ചരിത്ര വിജയം സമ്മാനിച്ചത്. 91 റണ്‍സ് നേടിയ ജേസണ്‍ സ്മിത്ത് മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ആദ്യ രണ്ട് ഏകദിനവും ജയിച്ച്‌ ദക്ഷിണാഫ്രിക്ക പരമ്ബര ഉറപ്പാക്കിയിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.