സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ നെതര്‍ലൻഡിന് ഏറ്റവും ഇഷ്ടമുള്ള ടീമേതാണെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്കയാണെന്നാകും ഉത്തരം. കാരണം ലോക കാമ്പയിനിലെ ഓറഞ്ച് പടയുടെ മൂന്ന് വിജയത്തില്‍ രണ്ടും ഈ ആഫ്രിക്കൻ വമ്പന്മാരോടാണ്.അതൊരു വല്ലാത്തൊരു ബന്ധമാണ്. അതിനാരു കാരണവുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച 5 താരങ്ങളാണ് നിലവില്‍ നെതര്‍ലൻഡ്സ് ടീമിന്റെ ഭാഗമായുളളത്. റോലോഫ് വാൻഡെര്‍ മെര്‍വ്, സിബ്രാൻഡ് ഏംഗല്‍ബ്രെക്റ്റ്, വെസ്ലി ബാരെസി, കോളിൻ അക്കര്മാൻ, റയാൻ ക്ലെയിൻ എന്നിവരാണ് നെതര്‍ലൻഡ് നിരയിലെ ദക്ഷിണാഫ്രിക്കക്കാര്.
ഏകദിനത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കായി കളിക്കുന്ന 15 താരങ്ങളാണ് നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുളളത്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പതനത്തിന് കാരണമായ മെര്‍വ് പണ്ട് ദക്ഷിണാഫ്രിക്കക്കാരനായിരുന്നു. 2019-2010 കാലയളവില്‍ 13 ഏകദിനങ്ങളലും 13 ടി20യിലുമാണ് മെര്‍വേ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചത്. 2015ലാണ് മെര്വിന് നെതര്‍ലൻഡ്സ് പൗരത്വം ലഭിച്ചത്. 2015-ല്‍ തന്നെ നേപ്പാളിനെതിരെ ഡച്ചുകാര്‍ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു, 2016ല്‍ ഇന്ത്യയില്‍ നടന്ന ടി-20 ലോകകപ്പിലും മെര്‍വ് നെതര്‍ലൻഡ്സിന്റെ ഭാഗമായി. 2019ല്‍ സിംബാബ്വെയ്ക്കെതിരെ നെതര്‍ലാൻഡിനെതിരെയാണ് മെര്‍വേ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെതര്‍ലൻഡിനായി 2021, 2022 ടി20 ലോകകപ്പുകളിലും താരം കളിക്കളത്തിലെത്തി.മെര്‍വ് വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിന ലോകകപ്പില്‍ അരങ്ങേറിയത് 38ാം വയസ്സില്‍ നെതര്‍ലൻഡ്സിന്റെ ഓറഞ്ച് ജഴ്സിയിലാണ്. ഇന്നലെ ധരംശാലയില്‍ ഇരു ടീമുകളും ഏറ്റമുട്ടിയപ്പോള്‍ മെര്‍വിന്റെ പ്രകടനം നെതര്‍ലൻഡ്സിന് തുണയായി. ഇന്നലെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്തുകൊണ്ടുമാണ് മെര്‍വ് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ക്യാപ്റ്റൻ സ്കോട് എഡ്വേര്‍ഡ്സിനൊപ്പം തകര്‍ത്തടിച്ച് 19 പന്തില്‍ 28 റണ്‍സ് നേടി.
ബൗളിംഗിനെത്തിയപ്പോഴാകട്ടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമയുടെയും റാസി വാൻഡര്‍ ദസ്സന്റെയും നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്കയെ തളര്‍ത്തി. മെര്‍വ് ഉള്‍പ്പെട്ട ഡച്ച് ടീമാണ് കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ ട്വന്റി20 ലോകകപ്പില്‍ തോല്പിച്ചത്. ഐപിഎലിന്റെ തുടക്കകാലത്ത് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ അംഗമായിരുന്ന താരത്തിന് ഇന്ത്യയിലെ പിച്ചുകളെക്കുറിച്ചുള്ള ധാരണയും ലോകകപ്പിനുള്ള തയാറെടുപ്പിനു സഹായകമായി. ശരാശരി പ്രായം 25 മാത്രമുള്ള ഡച്ച് ക്യാംപിലെ വല്യേട്ടനായി ഓരോ നിമിഷവും ആസ്വദിക്കുകയാണ് വാൻഡര്‍ മെര്‍വ്.