സ്പോർട്സ് ഡെസ്ക്ക് : ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാൻഡ് ആദ്യ ഇന്നിംഗ്സില്‍ 511ന് ഓൾ ഔട്ട്. ഇരട്ട സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് വലിയ സ്കോർ നല്‍കിയത്. ഇന്നലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ രചിൻ ഇന്ന് കൂടുതല്‍ ആക്രമിച്ച് കളിച്ച് തന്റെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി.366 പന്തില്‍ നിന്ന് 240 റണ്‍സ് എടുത്താണ് രചിൻ പുറത്തായത്. 26 ഫോറും 3 സിസ്കും രചിൻ അടിച്ചു. ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് 240. ഇന്നലെ സെഞ്ച്വറി നേടി രചിന്റെ ഒപ്പം ക്രീസില്‍ ഉണ്ടായിരുന്ന കെയ്ൻ വില്യംസണ് 118 റണ്‍സ് എടുത്ത് ഇന്ന് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് ആയി നീല്‍ ബ്രാൻഡ് 6 വിക്കറ്റ് വീഴ്ത്തി. റോണ്‍ ഡെ സ്വാർഡ് 2 വിക്കറ്റും വീഴ്ത്തി.