ന്യൂയോർക്ക് : കില്ലർ മില്ലറുടെ സമയോചിത അർദ്ധ സെഞ്ച്വറിയിൽ അട്ടിമറി തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ആഫ്രിക്ക ! അഞ്ചാം വിക്കറ്റിൽ സ്റ്റബ്സിനെ കൂട്ടുപിടിച്ച് മില്ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് ആഫ്രിക്കയ്ക്ക് കരുത്തായത്.
സ്കോർ – നെതർലൻഡ്സ് – 103/9, ദക്ഷിണാഫ്രിക്ക – 106/6
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 48/6 എന്ന നിലയിലേക്ക് ആഫ്രിക്ക തള്ളിയിട്ടു. തകർന്നു തരിപ്പണമായ നെതർലാൻസിനെ സൈബ്രാന്‍ഡ് എംഗെല്‍ബ്രെച്റ്റ് – ലോഗന്‍ വാന്‍ ബീക്ക് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 54 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. 40 റണ്‍സ് നേടിയ സൈബ്രാന്‍ഡിനെ പുറത്താക്കി ഒട്നൈല്‍ ബാര്‍ട്മാന്‍ ആണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്. ലോഗന്‍ വാന്‍ ബീക്ക് 23 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍, ആന്‍റിക് നോര്‍ക്കിയ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബാര്‍ട്മാന്‍ 4 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വൻ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർബോർഡിൽ 3 റൺ എത്തിയപ്പോഴേക്കും റീസാ ഹെൻട്രിക്കസ് (3), ഡിക്കോക്ക് (0) , മാക്രം (0) എന്നിവർ വീണു. കളി തിരിച്ചുപിടിക്കും എന്ന ഘട്ടത്തിൽ സ്കോർ 12ൽ നിൽക്കെ ക്ലാസനും (4) പുറത്ത്. പിന്നീട് മില്ലറും സ്റ്റബ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രണ്ട് പേരും ചേർന്ന് 65 റൺ കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. സ്റ്റബ്സ് വീണശേഷം , ജാനിസനെയും (3) നെതർലാൻഡ് വീഴ്ത്തിയെങ്കിലും കളി കയ്യിൽ ആക്കാൻ അത് പോരായിരുന്നു. ഒരു വശത്ത് ഉറച്ച് നിന്ന് , 51 പന്തിൽ നാല് സിക്സും മുന്ന് ഫോറും പറത്തി 59 റൺ എടുത്തത് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായകമായി.