സെബൂറിയൻ : തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരം കൂടി. ടീമിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോടേറ്റ 113 റണ്‍സിന്റെ വന്‍ തോല്‍വിയുടെ നിരാശ മാറും മുൻപാണ് സൗത്താഫ്രിക്കയ്ക്കു അടുത്ത ഷോക്കായി ഡികോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇപ്പോള്‍ വര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ടെസ്റ്റ് മതിയാക്കുന്നതായി ഡികോക്ക് ലോകത്തെ അറിയിച്ചിരിക്കുന്നത്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് ടെസ്റ്റ് മതിയാക്കുന്നതെന്നാണ് ഡികോക്ക് അറിയിച്ചത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കില്ലെന്നു അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയൊരിക്കലും ടെസ്റ്റിലേക്കു മടങ്ങിവരില്ലെന്നാണ് കികോക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ എളുപ്പത്തില്‍ എടുത്ത തീരുമാനമല്ല ഇതെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെ ഡികോക്ക് അറിയിച്ചു. ഒരുപാട് സമയം ചിന്തിച്ചാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് എന്നതും ചിന്തിച്ചു. ഇപ്പോള്‍ ഞാനും സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നതായും ഡികോക്ക് അറിയിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണ്. മാത്രമല്ല സ്വന്തം രാജ്യത്തെ ഈ ഫോര്‍മാറ്റില്‍ പ്രതിനിധീകരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. കരിയറില്‍ ഞാന്‍ ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം ആസ്വദിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങളും നിരാശകളും പോലും ഞാന്‍ ആസ്വദിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അതിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒന്ന് കണ്ടെത്തിയിരിക്കുന്നു. സമയമൊഴിച്ച് ജീവിതത്തില്‍ ഏറെക്കുറെ എല്ലാം നിങ്ങള്‍ക്കു വാങ്ങിക്കാന്‍ കഴിയും. ഇപ്പോള്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടവര്‍ക്കു വേണ്ടി ശരിയായത് ചെയ്യേണ്ട സമയമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കം മുതല്‍ എന്റെ യാത്രയില്‍ പങ്കാളിയായ എല്ലാവരോടും നന്ദി പറയാന്‍ ഈ അസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കോച്ചുമാര്‍, ടീമംഗങ്ങള്‍, വിവിധ ടീം മാനേജ്‌മെന്റുകള്‍, കുടുംബം സുഹൃത്തുക്കള്‍ എല്ലാവരെയും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എനിക്കു ഇതൊന്നും സാധിക്കില്ലായിരുന്നുവെന്നും വിരമിക്കല്‍ സന്ദേശത്തില്‍ ഡികോക്ക് കുറിച്ചു. സൗത്താഫ്രിക്കന്‍ താരമെന്ന നിലയില്‍ എന്റെ കരിയറിന്റെ അവസാനമല്ല ഇത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഞാന്‍ തുടര്‍ന്നും കളിക്കും. കഴിവിന്റെ പരമാവധി ഇനിയും നല്‍കാന്‍ ശ്രമിക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ ടീമംഗങ്ങള്‍ക്കു ആശംസകള്‍ നേരുകയാണ്. ഏകദിനം, ടി20 എന്നിവയില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
29 കാരനായ ഡികോക്ക് നാലു ടെസ്റ്റുകളില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. 50 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശാശരി. നാട്ടില്‍ വച്ച് ശ്രീലങ്കയ്‌ക്കെതിരേ 2-0ന് ടെസ്റ്റ് പരമ്ബര ഡികോക്കിനു കീഴില്‍ സൗത്താഫ്രിക്ക വിജയിച്ചിരുന്നു. പക്ഷെ പാകിസ്താനോടു ഇതേ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു. ടെസ്റ്റ് കരിയറെടുത്താല്‍ 54 ടെസ്റ്റുകളിലായി 91 ഇന്നിങ്‌സുകളിലാണ് ഡികോക്ക് കളിച്ചത്. 38.82 ശരാശരിയില്‍ 3300 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. 70.94 ആണ് സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഡികോക്ക് നേടുകയും ചെയ്തു.