സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് അന്തരിച്ചു

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി. റഷ്യൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചി‍ൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ വഴിതെളിച്ചു.

Advertisements

ആറു വർഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഹയിൽ ഗൊർബച്ചോവ് കൊണ്ടുവന്ന ഭരണപരിഷ്കരണ നടപടികളാണു ലക്ഷ്യംകാണാതെ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകൾ ഓരോന്നായി വിട്ടുപോകവേ, ഡിസംബർ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. രക്തരൂക്ഷിതമായ ബോൾഷെവിക് വിപ്ലവത്തിൽ ഉദയംചെയ്ത സോവിയറ്റ് യൂണിയന്റെ അന്ത്യം സമാധാനപരമായിരുന്നു. 1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്ട്രോയിക്കയും. ഗൊർബച്ചേവിന്റെ ഈ നടപടികൾ വിജയം കണ്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.